09:06am 28 October 2026
NEWS
വൈദികരും കന്യാസ്ത്രീകളും ആദായ നികുതി നൽകണം
03/05/2025  09:03 PM IST
nila
വൈദികരും കന്യാസ്ത്രീകളും ആദായ നികുതി നൽകണം

നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് സുപ്രീംകോടതി. വൈദികരോ കന്യാസ്ത്രീകളോ ആരായാലും ശമ്പളം വാങ്ങുന്ന ഏതൊരു വ്യക്തിയും നികുതി നൽകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്‌കൂൾ അധ്യാപകരായ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി ഈടാക്കണമെന്ന സുപ്രീംകോടതി വിധിയിൽ പുനപരിശോധന ആവശ്യപ്പെട്ട ഹർജി തള്ളിയാണ്  ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നം​ഗ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം നവംബറിലാണ് അന്നത്തെ  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കന്യാസ്ത്രീകളും വൈദികരും ആദായനികുതി നൽകണമെന്ന വിധി പുറപ്പെടുവിച്ചത്. 

സർക്കാർ -എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്ത്രീകൾക്കും വൈദികർക്കും നൽകുന്ന ശമ്പളത്തിന് ആദായനികുതി ബാധകമാണെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞ വർഷം ശരിവെച്ചിരുന്നു. ശമ്പളം വാങ്ങുന്ന വ്യക്തികൾ ആദായ നികുതി നൽകാൻ ബാധ്യസ്ഥരാണ്. മതപരമായ കാരണങ്ങളുടെ പേരിൽ ഇളവ് അനുവദിക്കാൻ കഴിയില്ല. വൈദികരും കന്യാസ്ത്രീകളും ശമ്പളം വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല, മറിച്ച് സമൂഹ നന്മയ്ക്കായാണ് വിനിയോഗിക്കുന്നത് എന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

അധ്യാപകരായ കന്യാസ്ത്രീകളെയും വൈദികരെയും ആദായനികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നടക്കം 93 ഹർജികളായിരുന്നു സുപ്രീംകോടതിയിലെത്തിയത്. ഇവയെല്ലാം തള്ളിക്കൊണ്ടായിരുന്നു കഴിഞ്ഞ വർഷത്തെ സുപ്രിംകോടതിയുടെ സുപ്രധാന വിധി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img